Skip to main content

കുട്ടനാട് വികസനം: പ്രത്യേക പദ്ധതിക്കായി കമ്മിറ്റി രൂപികരിച്ചു 

 

കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഒരു പ്രത്യേക പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിനായി ഒരു കോര്‍ കമ്മിറ്റി രൂപീകരിച്ചതായി കൃഷി മന്ത്രി അഡ്വ.വി. എസ്. സുനില്‍കുമാര്‍ അറിയിച്ചു. കാര്‍ഷികോത്പാദാന കമ്മിഷണര്‍ ദേവേന്ദ്രകുമാര്‍ സിന്‍ഹ ചെയര്‍മാനും കണ്‍വീനറുമായ കമ്മിറ്റിയില്‍ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ (ഡോ.ആര്‍ ചന്ദ്രബാബു), കൃഷി വകുപ്പ് ഡയറക്ടര്‍(ഡോ.പി.കെ.ജയശ്രീ), സോയില്‍ കണ്‍സര്‍വേഷന്‍ & സോയില്‍ സര്‍വ്വേ ഡയറക്ടര്‍ (ജസ്റ്റിന്‍മോഹന്‍),  പ്ലാനിംഗ് ബോര്‍ഡ് ചീഫ് (അഗ്രി) നാഗേഷ് എസ്. എസ്, അന്താരാഷ്ട്ര കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം കുട്ടനാട്, ഡയറക്ടര്‍ (ഡോ.കെ.ജി.പത്മകുമാര്‍), സംസ്ഥാന വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ (ഡോ.രാജശേഖരന്‍), അഗ്രോ സര്‍വ്വീസ് സെന്ററിന്റേയും കാര്‍ഷിക കര്‍മ്മസേനയുടെയും സ്‌പെഷ്യല്‍ ഓഫിസര്‍ (ഡോ.ജയകുമാര്‍) ഉള്‍പ്പടെ ഏഴ് പേര്‍ അംഗങ്ങളായുണ്ട്.

പി.എന്‍.എക്‌സ്.4069/18

date