Skip to main content
ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഏറ്റുവാങ്ങുന്നു.

ദേവികുളം ബ്ലോക്കില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 46 ലക്ഷം രൂപ

 

 

ദേവികുളം ബ്ലോക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 46 ലക്ഷം രൂപ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് - 10 ലക്ഷം,  ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് - 15 ലക്ഷം , ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് - 20 ലക്ഷം, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് - ഒരു ലക്ഷം രൂപ എന്നീ തുകകള്‍ക്കുള്ള ചെക്കുകളും ഡി.ഡി.യും മന്ത്രിക്ക് കൈമാറി.  ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു

 എ ഡി എം പി ജി രാധാകൃഷ്ണന്‍ ,തഹസീല്‍ദാര്‍ പി.കെ.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുന്ദരം, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.കറുപ്പുസ്വാമി, ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ് , ബിഡി ഒ .എം.കെ. ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഹെന്റി, ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date