Skip to main content

കട്ടപ്പന ബ്ലോക്കില്‍ നിന്നും ലഭിച്ചത് 48.25 ലക്ഷം  രൂപ

 

 

കട്ടപ്പന ബ്ലോക്കില്‍ നിന്നും സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത് 48, 25132 രൂപ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്  രണ്ട് ലക്ഷം, ഗ്രാമ പഞ്ചായത്തുകളായ അയ്യപ്പന്‍കോവില്‍ രണ്ടര ലക്ഷം, ചക്കുപള്ളം  15 ലക്ഷം, ഇരട്ടയാര്‍  ഒരു ലക്ഷം, കാഞ്ചിയാര്‍  അഞ്ചു ലക്ഷത്തി മുപ്പത്തൊന്നായിരം, ഉപ്പുതറ മൂന്നു ലക്ഷം, വണ്ടന്‍മേട് 10 ലക്ഷം എന്നീ തുകയ്ക്കുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും മന്ത്രി എം.എം മണിക്ക് കൈമാറി.  ജില്ലയിലെ അക്ഷയ സംരംഭകര്‍ ,  ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍  , 

ഐസിഡിഎസ് , വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ശേഖരിച്ചത്, സഹകരണ ബാങ്കുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ സമാഹരിച്ച തുകയും കൈമാറി.  അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ , കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബിഡിഒ ഷാഫി പ്രസാദ്, ജനപ്രതിനിധികള്‍ ,വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date