Skip to main content

കാട്ടുപന്നി ആക്രമണം തടയാന്‍ ജാഗ്രത പാലിക്കണം

 

ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട റബര്‍ തോട്ടങ്ങളില്‍ കാടുകളില്‍ നിന്നും ചേക്കേറുന്ന കാട്ടുപന്നികള്‍ അപകടകാരികളാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് റാന്നി ഡിഎഫ്ഒ അറിയിച്ചു. ഇന്നലെ റാന്നി പഞ്ചായത്തിലെ ബ്ലോക്കുപടിക്ക് സമീപം റബര്‍ ടാപ്പിംഗിന് പോയ ആള്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജില്ലയിലെ വനപ്രദേശങ്ങളോടു ചേര്‍ന്ന പല സ്ഥലങ്ങളിലും റബര്‍ തോട്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. ഇവിടങ്ങളില്‍ കാട് വളര്‍ന്നുനില്‍ക്കുന്നതിനാല്‍ പന്നികളുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകുന്നുണ്ട്. പന്നികളെ ജനവാസ മേഖലകളില്‍ കണ്ടെത്തിയാല്‍ വിവരം റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ ഉടന്‍ അറിയിക്കണം. ഫോണ്‍: 8547600927, 8547600929, 8547600770. 

        (പിഎന്‍പി 2984/18)

date