Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി വെച്ചൂച്ചിറ ക്ഷീരോല്‍പ്പാദക  സഹകരണ സംഘം

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉറവ വറ്റാത്ത സഹായഹസ്തവുമായി വെച്ചൂച്ചിറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം. കര്‍ഷകരുടെ പൂര്‍ണ സഹകരണത്തോടെ 1,35,000 രൂപയാണ് ദുരിതബാധിതര്‍ക്കായി ഇവര്‍ സമാഹരിച്ചത്. ഈ തുക അടങ്ങുന്ന ചെക്ക് ക്ഷീരവികസനവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യുവിന്റെ സാന്നിധ്യത്തില്‍ ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. 27 വര്‍ഷത്തെ പാരമ്പര്യമുള്ള വെച്ചൂച്ചിറ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നിലവില്‍ 300 കര്‍ഷകരാണുള്ളത്. പ്രതിദിനം 4400 ലിറ്റര്‍ പാല്‍ സംഭരണം ഉള്ള സൊസൈറ്റിയില്‍ നിന്ന് ജീവനക്കാര്‍ മാത്രം സമാഹരിച്ച് നല്‍കിയതാണ് 35000 രൂപ. ബാക്കി തുക സൊസൈറ്റി ഫണ്ടില്‍ നിന്നാണ് എടുത്തത്. കൂടാതെ പ്രളയമനുഭവിക്കുന്ന ജില്ലയിലെ ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച ജില്ലാ ക്ഷീരവകുപ്പിന്റെ അക്കൗണ്ടിലേയ്ക്ക് 50000 രൂപയും വെച്ചൂച്ചിറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം കൈമാറിയിരുന്നു. ജില്ലാ ക്ഷീര വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.എല്‍ സുജാത, വെച്ചൂച്ചിറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് സി.കെ തോമസ്, സെക്രട്ടറി ജോയ്‌സി പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                 (പിഎന്‍പി 2988/18)

date