Skip to main content

പ്രളയക്കെടുതി : നഗരമേഖലയില്‍ പാചകവാതക സിലിണ്ടര്‍  നഷ്‌ടമായ ഉപഭോക്താക്കള്‍ക്കും അപേക്ഷിക്കാന്‍ അവസരം

കാലവര്‍ഷക്കെടുതിയില്‍ പാചകവാതക സിലണ്ടറും റഗുലേറ്ററും നഷ്‌ടമായ നഗരപ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ക്ക്‌ സാക്ഷ്യപത്രം നല്‍കുന്നതിനും ജില്ലയിലെ വില്ലേജ്‌ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാരെ ജില്ലാ കളക്‌ടര്‍ ചുമതലപ്പെടുത്തി. നേരത്തെ ഗ്രാമപ്രദേശങ്ങളില്‍ സാക്ഷ്യപത്രം നല്‍കുന്നതിന്‌ ഇവരെ ചുമതലപ്പെടുത്തി ഉത്തരവയിറക്കിയിരുന്നു. പുതിയ ഉത്തരവനുസരിച്ച്‌ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഉപഭോക്താക്കള്‍ക്ക്‌ അടാട്ട്‌, അവിണിശ്ശേരി, അരിമ്പൂര്‍, മാടക്കത്തറ എന്നിവിടങ്ങളിലെ വി ഇ ഒ മാരില്‍ നിന്നും സാക്ഷ്യപത്രം നേടാം. കൊടുങ്ങല്ലൂര്‍ നഗരസഭയിലുളളവര്‍ ഏറിയാട്‌ ഗ്രാമപഞ്ചായത്തിലും ചാലക്കുടി നഗരസഭയിലുളളവര്‍ കൊരട്ടി, കോടശ്ശേരി പഞ്ചായത്തിലും ഗുരുവായൂര്‍ നഗരസഭയിലുളളവര്‍ വടക്കേക്കാടും ചാവക്കാട്‌ നഗരസഭയിലുളളവര്‍ ഒരുമനയൂരും വടക്കാഞ്ചേരി നഗരസഭയിലുളളവര്‍ മുളളൂര്‍ക്കരയിലും ഇരിങ്ങാലക്കുട നഗരസഭയിലുളളവര്‍ മുരിയാടുമുളള വി ഇ ഒ മാര്‍ക്ക്‌ സാക്ഷ്യപത്രത്തിനപേക്ഷ നല്‍കണം. അപേക്ഷകര്‍ കണ്‍സ്യൂമര്‍ നമ്പര്‍ നിര്‍ബന്ധമായും ഹാജരാക്കണം. കണ്‍സ്യൂമര്‍ കാര്‍ഡ്‌ നഷ്‌ടമായവര്‍ക്ക്‌ അതത്‌ ഗ്യാസ്‌ ഏജന്‍സികളില്‍ നിന്നും കണ്‍സ്യൂമര്‍ നമ്പര്‍ അറിയാം. പ്രളയത്തില്‍ പാചകവാതക സിലിണ്ടറും റഗുലേറ്ററും പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടവര്‍ക്ക്‌ മാത്രമേ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയുളളൂ. അറ്റകുറ്റപണികള്‍ മാത്രമുളള ഉപഭോക്താക്കളെ പരിഗണിക്കുന്നതല്ല. വി ഇ ഒ മാര്‍ അപേക്ഷകരുടെ വീട്‌ സന്ദര്‍ശിച്ച്‌ വസ്‌തുതകള്‍ ഉറപ്പ്‌ വരുത്തണം. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച ഉപഭോക്താക്കള്‍ അതത്‌ ഗ്യാസ്‌ ഏജന്‍സികളെ സമീപിക്കേണ്ടതാണ്‌.

date