Skip to main content

25-ാം ചകിരി മില്ലിന്റെ പ്രവര്‍ത്തനോദ്‌ഘാടനം 24 ന്‌

കയര്‍ പ്രോജക്‌ടിനു കീഴില്‍ 25-ാം ചകിരി മില്ലിന്റെ പ്രവര്‍ത്തനോദ്‌ഘാടനം കൊടുങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ സെപ്‌തംബര്‍ 24 വൈകീട്ട്‌ 3 ന്‌ ധനകാര്യ വകുപ്പു മന്ത്രി ഡോ. ടി എം തോമസ്‌ ഐസ്‌ക്ക്‌ നിര്‍വഹിക്കും. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ഇ ടി ടൈസണ്‍മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ ഇലക്‌ട്രോണിക്‌ റാട്ട്‌ വിതരണം ചെയ്യും. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ ധനസഹായവിതരണം നിര്‍വഹിക്കും. കയര്‍ വികസന വകുപ്പു ഡയറക്‌ടര്‍ എന്‍ പത്മകുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ കെ അബീദ്‌ അലി, വെളളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷാജി നക്കര, കെ എസ്‌ സി സി ചെയര്‍മാന്‍ ആര്‍ നാസര്‍, കയര്‍ ഫെഡ്‌ ചെയര്‍മാന്‍ എന്‍ സായ്‌കുമാര്‍, കെ എസ്‌ സി എം എം സി ചെയര്‍മാന്‍ കെ പ്രസാദ്‌, ഫോം മില്‍ ചെയര്‍മാന്‍ കെ ആര്‍ ഭഗീരഥന്‍, കയര്‍ തൊഴിലാളി ക്ഷേമിധി ബോര്‍ഡ്‌ ചെയര്‍മാന്‍ കെ കെ ഗണേശന്‍ തുടങ്ങിയവര്‍ ആശംസ നേരും. കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സിലര്‍ സി കെ രാമനാഥന്‍ സ്വാഗതവും തൃശൂര്‍ പ്രോജക്‌ട്‌ ഓഫീസര്‍ കയര്‍ സി ആര്‍ സോജന്‍ നന്ദിയും പറയും.

date