Skip to main content

മഴക്കെടുതി: കേന്ദ്ര സംഘം 23ന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

 

മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം 23ന് പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍. ശര്‍മ്മ നയിക്കുന്ന സംഘത്തില്‍ കേന്ദ്ര കൃഷി, സഹകരണ, കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ.ബി. രാജേന്ദര്‍, കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ ചീഫ് എന്‍ജിനിയര്‍ വന്ദന സിംഗാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ ഓഫീസ് മനേജര്‍ രാജകുമാരന്‍ തമ്പി സംഘത്തെ അനുഗമിക്കും. ഇടുക്കി, കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം പത്തനംതിട്ടയിലേക്ക് എത്തുക. 

23ന് രാവിലെ ഒന്‍പതു മുതല്‍ 9.30വരെ ജില്ലാ കളക്ടര്‍ പി.ബി. നൂഹുമായി സംഘം കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന്് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് അഞ്ചുവരെയും പ്രളയബാധിത മേഖലകള്‍ സംഘം  സന്ദര്‍ശിക്കും. വൈകിട്ട് 5.30ന് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും. 

24ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രിയുമായി ചേംബറില്‍ കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് ഡല്‍ഹിയിലേക്കു മടങ്ങും. നാല് ടീമുകളാണ് സംസ്ഥാനത്തെ പ്രളയ കെടുതി വിലയിരുത്താന്‍ എത്തുക. ഇന്നലെ (20) എത്തിയ സംഘം 24 വരെ ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നിവയ്ക്കു പുറമേ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ സന്ദര്‍ശിക്കും. 

date