Skip to main content

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ഇന്ന്്(22) റാന്നിയിയില്‍ ആദരിക്കും

 

നാടിനെ നടുക്കിയ  വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് ആളുകളെ രക്ഷപെടുത്തിയവര്‍ക്ക് റാന്നിയുടെ ആദരം ഇന്ന്് (22). രാവിലെ 10 ന് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന യോഗത്തില്‍ വനംമന്ത്രി കെ. രാജു വിവിധ മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ 400 പേരെ അനുമോദിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു.  പൊലീസ്, ഫയര്‍ഫോഴ്‌സിന്റെ റാന്നി, പത്തനംതിട്ട യൂണിറ്റ്, വനം, തുടങ്ങിയ വകുപ്പുകളില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരേയും ആരുടേയും ആഹ്വാനമോ നിര്‍ദേശമോ കൂടാതെ സ്വയം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരേയുമാണ് യോഗത്തില്‍ ആദരിക്കുക. വി കെ എല്‍, കണ്ണന്താനം ഗ്രൂപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്ത ഇസ്തിരിപ്പെട്ടിയാണ് സമ്മാനമായി നല്‍കുക. കോന്നിയില്‍ നിന്നും രക്ഷാ പ്രവര്‍ത്തനവുമായി എത്തിയ കുട്ടവഞ്ചിക്കാരെ വനംവകുപ്പ് അനുമോദിക്കും.

date