Skip to main content

മഴക്കെടുതി: കേന്ദ്ര സംഘം ഇന്ന് (23) ജില്ല സന്ദര്‍ശിക്കും

 

മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം ഇന്ന് (23) ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍. ശര്‍മ്മ നയിക്കുന്ന സംഘത്തില്‍ കേന്ദ്ര കൃഷി, സഹകരണ, കര്‍ഷക ക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ.ബി. രാജേന്ദര്‍, കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ ചീഫ് എന്‍ജിനിയര്‍ വന്ദന സിംഗാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ ഓഫീസ് മനേജര്‍ രാജകുമാരന്‍ തമ്പി സംഘത്തെ അനുഗമിക്കും. ഇടുക്കി, കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം പത്തനംതിട്ടയില്‍ എത്തുന്നത്.

ഇന്ന് രാവിലെ ഒമ്പതിന് തിരുവല്ല ഹോട്ടല്‍ എലൈറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹുമായും ജില്ലാതല ഉദേ്യാഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. ജില്ലയിലെ പ്രളയക്കെടുതികള്‍ സംബന്ധിച്ച വിശദമായ അവതരണം സംഘത്തിന് മുമ്പാകെ ജില്ലാ കളക്ടര്‍ നടത്തും. 10.30ന് തിരുവല്ല താലൂക്കിലെ നിരണം ഡക്ക് ഫാം, 11ന് കടപ്ര പിആര്‍എഫ് കോളനി, 12.15ന് എഴിക്കാട് കോളനി, 1.15ന് കുറിയന്നൂര്‍, 3.45ന് പമ്പ, 5.15ന് ചിറ്റാര്‍ എന്നിവിടങ്ങളിലും ഇതിനോടനുബന്ധമായ സ്ഥലങ്ങളിലുമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. 

നാളെ (24) ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രിയുമായി ചേംബറില്‍ കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചിന് ഡല്‍ഹിയിലേക്കു മടങ്ങും. നാല് ടീമുകളാണ് സംസ്ഥാനത്തെ പ്രളയ കെടുതി വിലയിരുത്താന്‍ എത്തിയിട്ടുള്ളത്.                               (പിഎന്‍പി 3001/18)

date