Skip to main content

നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

    2017-18 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിന് നെഹ്റു യുവ കേന്ദ്ര ജില്ലാ-സംസ്ഥാന - ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ജില്ലാ തല അവാര്‍ഡിന് കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. ആരോഗ്യ-കുടുംബക്ഷേമം, ശുചീകരണ-ശ്രമദാന പ്രവര്‍ത്തനം, തൊഴില്‍ പരിശീലനം, നൈപുണ്യ പരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, സാക്ഷരതാ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ക്ഷേമ പ്രവര്‍ത്തനം, ദേശീയ-അന്തര്‍ദേശീയ  ദിനാചരണങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ 2017 ഏപ്രില്‍ 1  മുതല്‍ 2018 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിയിരിക്കും അവാര്‍ഡ് നിര്‍ണ്ണയിക്കുക. ജില്ലാതല അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന്  25000 രൂപയും പ്രശസ്തി പത്രവും നല്‍കും.  സംസ്ഥാന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുന്നതുമാണ്. സംസ്ഥാന അവാര്‍ഡ് നേടുന്ന ദേശീയ അവാര്‍ഡിന് പരിഗണിക്കും.  ദേശീയ തലത്തില്‍ 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം രൂപയുടെ മൂന്ന് അവാര്‍ഡുകളാണ് നല്‍കുന്നത്. ജില്ലാതല അവാര്‍ഡിനുള്ള അപേക്ഷ സെപ്റ്റംബര്‍ 29 നകം സമര്‍പ്പിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ച ക്ലബ്ബുകള്‍ ഈ വര്‍ഷം അപേക്ഷിക്കാന്‍ പാടില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2700881.

date