Skip to main content

വികലാംഗ സൈനികരുടെ മേള

    സേവനത്തിലിരിക്കെ അംഗവൈകല്യം സംഭവിച്ച പട്ടാളക്കാരുടെ ക്ഷേമ താല്‍പര്യാര്‍ത്ഥം പൂനെയില്‍ ഡിസംബറില്‍ നടക്കുന്ന വികലാംഗ സൈനികരുടെ മേളയില്‍ പങ്കെടുക്കാനവസരം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പൂനെയിലേക്ക് പോകുന്നവര്‍ക്ക്  സഹായിയായി ഒരാളെ കൂടെ കൊണ്ടുപോകാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.

 

date