Skip to main content

ഗതാഗതം നിരോധിച്ചു

    ഹാജി റോഡ് -ഇല്ലിപ്പുറം-മുങ്ങം-ചെറുകുന്ന് അമ്പലം-കൊവ്വപ്പുറം റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി സെപ്റ്റംബര്‍ 24 മുതല്‍ രണ്ട് മാസത്തേക്ക് പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പാപ്പിനിശ്ശേരി-പിലാത്തറ-കെ എസ്  ടി പി റോഡ് വഴി പോകേണ്ടതാണ്.
    പെരിങ്ങത്തൂര്‍-കാഞ്ഞിരക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി സെപ്റ്റംബര്‍ 24 മുതല്‍ ഒരു മാസത്തേക്ക് പ്രസ്തുത റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കരിയാട് നിന്നും കിടഞ്ഞിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പുതുശ്ശേരി പള്ളിമുക്കില്‍ എത്തി തിരിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ മുക്ക്-പള്ളിക്കുനി മേക്കുന്ന് വഴി തലശ്ശേരിക്കും  തിരിച്ചും പോകേണ്ടതും വടകരയില്‍ നിന്നും കരിയാട് വഴി പെരിങ്ങത്തൂര്‍ പോകുന്ന വാഹനങ്ങള്‍ ട്രാന്‍സ്‌ഫോര്‍മര്‍ മുക്ക്-പള്ളിക്കുനി മേക്കുന്ന് വഴി പെരിങ്ങത്തൂരില്‍ പോകേണ്ടതുമാണ്. 
    കതിരൂര്‍-നാദാപുരം റോഡിന്റെ ബി എം & ബി സി പ്രവൃത്തിയുടെ ഭാഗമായുള്ള കതിരൂര്‍ അഞ്ചാം മൈല്‍-മേലെ ചമ്പാട് റോഡിന്റെ മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം പത്തു ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കതിരൂര്‍ അഞ്ചാം മൈല്‍-തലശ്ശേരി-കോപ്പാലം വഴി തിരിഞ്ഞു പോകേണ്ടതാണ്. കൂടാതെ പ്രവൃത്തി നടക്കുന്ന റോഡിലെ വാഹന ഉപയോക്താക്കള്‍ അതാതു ദിവസം പ്രവൃത്തി നടക്കുന്നതിനു മുന്‍പ് വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി പാര്‍ക്ക് ചെയ്ത് ഉപയോഗിക്കണമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date