Skip to main content

ശാസ്ത്ര ലാബ് ഉദ്ഘാടനം ചെയ്തു

 

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ശാസ്ത്ര പോഷിണി സ്‌കീമില്‍ അനുവദിക്കപ്പെട്ട ശാസ്ത്ര ലാബ് വിവിധ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമായ പരീക്ഷണങ്ങളുടെ എക്‌സിബിഷനും നടന്നു.  വാര്‍ഡ് മെമ്പര്‍ അഖില സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ്, പ്രധാനാധ്യാപകന്‍ പി.പുഷ്പരാജന്‍, സീനിയര്‍ സൂപ്രണ്ട് സി.സി.ബാലകൃഷ്ണന്‍, മാനേജര്‍ എം.വിജയന്‍, ജസ്റ്റിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 

date