Skip to main content

പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി

 

ക്ഷീരോല്പാദകര്‍ക്കു വേണ്ടി പ്രത്യേക പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി സെപ്റ്റംബര്‍ 24 രാവിലെ 9.30 മുതല്‍ മാഞ്ഞൂര്‍ ക്ഷീരസംഘം ഹാളില്‍ ചേരും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ് അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി,  മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്ജ്,  മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് സൂസന്‍ ഗര്‍വ്വാസീസ്, മാഞ്ഞൂര്‍ ക്ഷീരസംഘം ഭരണസമിതി അംഗം സി.എം ജോര്‍ജ്ജ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം മേരി ജോസ് എന്നിവര്‍ സംസാരിക്കും. ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഷൈജി കെ.എം, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ എസ്. മഹേഷ് നാരായണന്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കെ. വിജയന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  പി. വി ജോസഫ് സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ ശ്രീജാ രാധാകൃഷ്ണന്‍ നന്ദിയും പറയും.

 (കെ.ഐ.ഒ.പി.ആര്‍-2081/18)

date