Skip to main content

പ്രളയദുരിതബാധിതരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ നാശം സംഭവിച്ച ടിക്കറ്റുകളുടെ  വിവരശേഖരണം

 

കേരള സര്‍ക്കാര്‍ പ്രളയദുരിതമേഖലകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ താമസിക്കുകയോ/ലോട്ടറി കച്ചവടം നടത്തുകയോ ചെയ്യുന്ന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക്   ഗച 226,   ചഞ 82,   ഗഞ 359,    ഞച 353, ണ 474, ടട 120, അഗ 358 എന്നീ ടിക്കറ്റുകള്‍ പ്രളയം  മൂലം  വില്‍ക്കാന്‍   സാധിക്കാത്ത വിധം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കല്‍ ആയതിന്റെ വിശദാംശങ്ങള്‍ തന്മൂലമുണ്ടായ നഷ്ടം എന്നിവ സംബന്ധിച്ച് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കണക്കെടുപ്പ് നടത്തുന്നു. ഇതിലേക്കായി കോട്ടയം ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ പ്രളയം മൂലം നാശം സംഭവിച്ച ടിക്കറ്റുകള്‍/ടിക്കറ്റ് പര്‍ച്ചേസ് ചെയ്തതിന്റെ ബില്ല്, മറ്റ് രേഖകള്‍ എന്നിവ സഹിതം ഒക്‌ടോബര്‍ മൂന്നിനകം  കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍  ഹാജരാകണം എന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍  അറിയിച്ചു. കൂടുതല്‍ വിവരങ്ങളക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481-2300390

(കെ.ഐ.ഒ.പി.ആര്‍-2082/18)

date