Skip to main content

ജെറിയാട്രിക് കെയര്‍ യൂണിറ്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

ഭാരതീയ ചികിത്സാവകുപ്പ് മീനടം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന ജെറിയാട്രിക് കെയര്‍ യൂണിറ്റിലേക്ക് രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസ്സ് പൂര്‍ത്തിയായവരും വാര്‍ദ്ധക്യസഹജമായ രോഗമുളളവരും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരുമായ രോഗികള്‍ക്ക് 30 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ആഹാരം, ഔഷധം എന്നിവ ഉള്‍പ്പടെ ആയുര്‍വേദ കിടത്തി ചികിത്സ നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ വയസ്സ്, വരുമാനം ഇവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുമായി സെപ്റ്റംബര്‍ 30നകം മീനടം ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ആഫീസര്‍ മുമ്പാകെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2555155, ചീഫ് മെഡിക്കല്‍ ഓഫീസര്‍ -8943713116

 (കെ.ഐ.ഒ.പി.ആര്‍-2083/18)

date