Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോണസ്

 

ഭാഗ്യക്കുറി ക്ഷേമനിധിയില്‍ നിന്നുള്ള 2018ലെ മൂന്നാംഘട്ട ഓണം ബോണസ് വിതരണത്തിനായി 2018 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ളതും ഇപ്പോഴും സജീവ അംഗത്വം ഉള്ളവരുമായ ആദ്യ ഘട്ടങ്ങളില്‍ ഒപ്പു രേഖപ്പെടുത്താത്ത എല്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളും അവര്‍ നേരത്തേ ഹാജരാക്കിയിട്ടുള്ള ഐഎഫ്എസ് കോഡുള്ള ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് (ഉണ്ടെങ്കില്‍) എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി ബോണസ് പട്ടിക പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഒക്‌ടോബര്‍ 17നുള്ളില്‍ സാക്ഷ്യപ്പെടുത്തല്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ ബോണസ് അനുവദിക്കുകയുള്ളൂ. 2018 ജൂണ്‍ മാസത്തില്‍ അംശദായ കുടിശിക ഒടുക്കി അംഗത്വം പുനസ്ഥാപിച്ചവര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്.ഫോണ്‍: 0468 2222709.                   (പിഎന്‍പി 3019/18)

date