Skip to main content

വയോജന ക്ലബ്ബ് ഉത്ഘാടനം ചെയ്തു    

         

വയോജനങ്ങള്‍ക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാനും, അവരുടെ മാനസികോല്ലാസവും ലക്ഷ്യമിട്ട് ആനിക്കാട് പഞ്ചായത്തില്‍ ആരംഭിക്കുന്ന വയോജന ക്ലബിന്റെ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത്ത് അലിക്കുഞ്ഞ്  നിര്‍വഹിച്ചു. ചടങ്ങില്‍   വാര്‍ഡ് അംഗം പി.ടി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം   മിനു സാജന്‍, അംഗന്‍ വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാലാം വാര്‍ഡില്‍  പുന്നവേലി അങ്കണവാടിയിലാണ് പഞ്ചായത്തിലെ പുതിയ വയോജന ക്ലബ്ബ് പ്രവര്‍ത്തിക്കുക. സ്വന്തമായി കെട്ടിടങ്ങള്‍ ഉള്ള അങ്കണവാടികളിലാണ് വയോജന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുക.കുട്ടികളുടെ പഠന സമയത്തിന് ശേഷമുള്ള വൈകുന്നേരങ്ങളിലാണ് ക്ലബ്ബിന്റെ കൂട്ടായ്മ. വയോജനങ്ങള്‍ക്ക് പാടുവാനും, സംസാരിക്കുവാനും ക്ലബ് വേദിയാകും. വിനോദത്തിനോടൊപ്പം വയോജനങ്ങളുടെ ആരോഗ്യവും ഇതിലൂടെ ലക്ഷ്യമിടുന്നു. ക്ലബ്ബില്‍ ഇതുവരെ  നാല്‍പ്പത്തി അഞ്ചോളം പേര്‍ അംഗങ്ങളായിക്കഴിഞ്ഞു.                  (പിഎന്‍പി 3023/18)

date