Skip to main content

പട്ടയ വിതരണം നടത്തി

 

അടൂര്‍ താലൂക്കില്‍ വിവിധ വില്ലേജുകളിലായി പഞ്ചായത്ത് പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട പുറമ്പോക്കു ഭൂമി കൈവശം വച്ചനുഭവിച്ചു വന്നിരുന്ന ഇരുപതു കുടുംബങ്ങള്‍ക്ക് കേരള ഭൂമി പതിവ് ചട്ടമനുസരിച്ച് ഉത്തരവായ പട്ടയങ്ങള്‍  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വിതരണം ചെയ്തു. അടൂര്‍ താലുക്ക് ആഫീസില്‍ നടന്ന ചടങ്ങില്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എം എ റഹീം അദ്ധ്യക്ഷത വഹിച്ചു തഹസീല്‍ദാര്‍ കെ ഓമനക്കുട്ടന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ കെ നവീന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.                                             (പിഎന്‍പി 3029/18)

date