Skip to main content

കളമശ്ശേരിയില്‍ പ്രളയാനന്തര കൃഷിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

 

കളമശ്ശേരി: പ്രളയ ബാധിത കര്‍ഷകരുടെ കൃഷിയിട പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ കളമശ്ശേരിയില്‍ വിടാക്കുഴ ഭാഗത്ത് നടത്തി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പീറ്റര്‍,  പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ആശ രവി എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
കൃഷി പുനരുജ്ജീവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടുവളപ്പില്‍ വാഴ, പച്ചക്കറി തൈകള്‍ എന്നിവ നട്ടു കൊടുക്കുകയും ദീര്‍ഘകാലവിളകള്‍ക്ക് പരിപാലനമുറകള്‍ നടത്തുകയും ചെയ്തു. കളമശ്ശേരി അസിസ്റ്റന്‍ഡ്  കൃഷി ഡയറക്ടറുടെ നേതൃത്വത്തില്‍  അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍, ചേരാനല്ലൂര്‍, എളങ്കുന്നപ്പുഴ, കടമക്കുടി, കളമശ്ശേരി,  മുളവുകാട്, തൃക്കാക്കര എന്നീ കൃഷി ഭവനിലെ ഉദ്യോഗസ്ഥര്‍, കര്‍ഷക ഗ്രൂപ്പുകളിലെ അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പുനരു    ജ്ജീവന  പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
നവഭാവന ഗ്രന്ഥശാലയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷക കൂട്ടായ്മയില്‍ പ്രളയാനന്തരം കൃഷിയിടം അനുവര്‍ത്തിക്കേണ്ട കൃഷി മുറകളെ പറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ വിശദീകരിച്ചു.

date