Skip to main content

പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം

 

പട്ടികജാതി വികസന വകുപ്പ് പാലക്കോട് എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് ഹോട്ടല്‍ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് സഹായകമായ ഹൗസ്‌കീപ്പിംഗ് ആന്‍ഡ് ബിവറേജസ് സര്‍വീസസ്, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. 18നും 26നും മധ്യേ പ്രായമുള്ള, എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. അഭിരുചി നിര്‍ണയ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഈ മാസം 27ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9656524455. അപേക്ഷ 9656524455 എന്ന നമ്പരിലേക്ക് വാട്ട്‌സ്ആപ് വഴിയോ etheosinstitute@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട മുനിസിപ്പല്‍/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ നല്‍കാം. 

                 (പിഎന്‍പി 3035/18) 

date