Skip to main content

പ്രളയദുരിതാശ്വാസം : 44049 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി

 

ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിച്ച 44049 കുടുംബങ്ങള്‍ക്ക് ഇതുവരെ 10000 രൂപയുടെ ധനസഹായം കൈമാറി. തിരുവല്ല താലൂക്കില്‍ 26082 കുടുംബങ്ങള്‍ക്കും കോഴഞ്ചേരി താലൂക്കില്‍ 6908 കുടുംബങ്ങള്‍ക്കും മല്ലപ്പള്ളിയില്‍ 1334 കുടുംബങ്ങള്‍ക്കും റാന്നിയില്‍ 3640 കുടുംബങ്ങള്‍ക്കും കോന്നിയില്‍ 2607 കുടുംബങ്ങള്‍ക്കും അടൂരില്‍ 3478 കുടുംബങ്ങള്‍ക്കുമാണ് ധനസഹായം നല്‍കിയത്. ധനസഹായം ലഭിക്കുന്നതിനായി ലഭിച്ചിട്ടുള്ള തിരുവല്ല താലൂക്കിലെ 2911 അപ്പീലുകളിലും കോഴഞ്ചേരിയിലെ 1353 അപ്പീലുകളും റാന്നിയിലെ 406 അപ്പീലുകളും കോന്നിയിലെ 184 അപ്പീലുകളും അടൂരിലെ 390 അപ്പീലുകളും പരിശോധിച്ചുവരുന്നു.                                                                 (പിഎന്‍പി 3036/18)

date