Skip to main content

എം.പി ഫണ്ട്: എട്ട് സ്‌കൂളുകളില്‍ കമ്പ്യൂട്ടറിന് ഭരണാനുമതി

    പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് 6,97,517 രൂപ വിനിയോഗിച്ച് കാസര്‍കോട് മണ്ഡലത്തിലെ എട്ട് സ്‌കൂളുകളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവ വാങ്ങുന്നതിന് രാമന്തളി പഞ്ചായത്ത് എല്‍.പി സ്‌കൂളിന്  59,713 രൂപ, കാങ്കോല്‍ എ.എല്‍.പി സ്‌കൂളിന് 64,613 രൂപ, മാത്തില്‍ ജി.എച്ച്.എസ്.എസിന് 1,99,688 രൂപ, എടനാട് വെസ്റ്റ് എല്‍.പി സ്‌കൂളിന് 71,083 രൂപ, ഇരിണാവ് പി. കുഞ്ഞിക്കണ്ണന്‍ സ്മാരക മുസ്‌ലിം യു.പി സ്‌കൂളിന് 97,883 രൂപ, ഇരിണാവ് ഹിന്ദു എയ്ഡഡ് എല്‍.പി സ്‌കൂളിന് 71,083 രൂപ, സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് തെക്കുമ്പാട് ജി.എം.യു.പി സ്‌കൂളിന് 99,801 രൂപ, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ചിദംബരനാഥ് എ.യു.പി സ്‌കൂളിന് 33,653 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

date