Skip to main content

നിയമസഭാ സമിതി സിറ്റിംഗ് 27ന്; പരാതി നല്‍കാം

    കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 27ന് രാവിലെ 10.30 ന് കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന സിറ്റിംഗില്‍ മുതിര്‍ന്ന പൗരന്മാരില്‍ നിന്നും സംഘടനാ പ്രതിനിധികളില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ജില്ലയില്‍ നിന്ന് ലഭിച്ച ഹര്‍ജികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുക്കുന്ന സമിതി സര്‍ക്കാര്‍ വൃദ്ധസദനം സന്ദര്‍ശിക്കുകയും ചെയ്യും. 

date