Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍: തീയതി നീട്ടി

    പ്രളയം മൂലം ആഗസ്റ്റില്‍ ചില എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ അധിക യോഗ്യത എന്നിവ ഓണ്‍ലൈനായി ചേര്‍ത്തത് വെരിഫിക്കേഷനായി ഹാജരാകുന്നത്, പുതുക്കല്‍, വിടുതല്‍/ജോലിയില്‍ പ്രവേശിക്കാത്തതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയുടെ സമയപരിധി ഒരു മാസം ദീര്‍ഘിപ്പിച്ചു.  അതുപ്രകാരം രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ ജൂണ്‍ 2 0 18, ജൂലൈ 2018, ആഗസ്റ്റ് 2018 എന്നീ മാസങ്ങളില്‍ പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്കു യഥാക്രമം സെപ്റ്റംബര്‍ 2018 ഒക്‌ടോബര്‍ 2 0 18 നവംബര്‍ 2 0 18 എന്നീ മാസം വരെ പുതുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.  പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഈ തരത്തില്‍ ഗ്രേസ് പീരിഡ് (ഒരു വര്‍ഷത്തിന് പുറമെ ഒരു മാസം അധികം) അനുവദിച്ചു നല്‍കുന്നതാണ്. ഓണ്‍ലൈന്‍ ആയി രജിസ്‌ട്രേഷന്‍/അധിക യോഗ്യത എന്നിവ ചേര്‍ത്ത് ഈ കാലയളവില്‍ പരിശോധനക്കായി ഹാജരാകേണ്ട ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ നേടി 60 ദിവസം വരെ എന്നുള്ളതില്‍ 30 ദിവസത്തെ അധിക സമയം കൂടി (ആകെ 9 0 ദിവസത്തെ സമയം) അനുവദിച്ചിരിക്കുന്നു. രജിസ്‌ട്രേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നതുമാണ്. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരാകേണ്ടതാണ്.

date