Skip to main content

മെഗാതൊഴില്‍ മേള: രജിസ്‌ട്രേഷന്‍ 

 

        കേരള സര്‍ക്കാര്‍  തൊഴിലും നൈപുണ്യവും വകുപ്പ്  നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മെഗാ തൊഴില്‍മേളയിലേക്ക് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം  കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷനിലുള്ള ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 27 രാവിലെ 10.30 മുതല്‍ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയുന്ന   ഉദ്യോഗാര്‍ത്ഥികളെ  കേരളത്തിന്  അകത്തും പുറത്തുമുള്ള  സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങളാണ് കാത്തിരിക്കുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. പ്രായ പരിധി 18 മുതല്‍ 40 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2565452, 9745734942, 7356754522

(കെ.ഐ.ഒ.പി.ആര്‍-2098/18)

 

date