Skip to main content

കൃഷി മന്ത്രി വിളിപ്പുറത്ത് സെപ്തംബര്‍ 27-ന്

കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ സെപ്തംബര്‍ 27-ന് വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ കര്‍ഷകരുമായി സംവദിക്കുന്നു. കര്‍ഷകര്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചോ, 9447051661 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ മെസേജ് അയച്ചോ, കാര്‍ഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയോ കൃഷി മന്ത്രിയുമായി സംവദിക്കാവുന്നതാണ്. നിശ്ചിത സമയപരിധിക്കുളളില്‍ ലഭിക്കുന്ന അന്വേഷണങ്ങള്‍ക്ക് മാത്രമേ കൃഷിമന്ത്രി നേരിട്ട് മറുപടി നല്‍കുകയുളളൂ.  പ്രസ്തുത പരിപാടി കാര്‍ഷിക വിവര സങ്കേതത്തിന്റെ ഫേസ്ബുക്ക് പേജില്‍ തത്സമയം കാണാവുന്നതാണ്.

date