Skip to main content
പ്രളയബാധിത പ്രദേശത്തെ കുട്ടികള്‍ക്കായി യുനിസെഫിന്‍റെ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുളള യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നു.

യൂനിസെഫിന്‍റെ സഹകരണത്തോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്കായി ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍

 

മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രളയബാധിത പ്രദേശത്തെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന എന്ന ലക്ഷ്യത്തോടെ യൂനിസെഫിന്‍റെ (യുനൈറ്റ്ഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) സഹകരണത്തോടെ ചൈല്‍ഡ് ലൈനും മറ്റ്  വകുപ്പുകളും ജില്ലയില്‍  ഡിസംബര്‍ വരെ വിവിധ പരിപാടികള്‍ സംഘടിക്കും. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധവകുപ്പുകളുമായും പഞ്ചായത്ത് പ്രതിനിധികളുമായു ചര്‍ച്ച നടത്തി.
യോഗത്തില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിച്ചു.
ി     പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളെ കലാ-കായിക വിനോദപരിപാടികളില്‍ ഏര്‍പ്പെടുത്തും. 
ി    പ്രതിസന്ധിഘട്ടങ്ങള്‍ എങ്ങനെ തരണം ചെയ്യാമെന്ന തലത്തില്‍ നിന്ന് കൊണ്ട് ലഹരിമരുന്ന് പ്രതിരോധം, സൈബര്‍ സുരക്ഷ, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സ്കൂള്‍തല ബോധവത്കരണം.
ി     പ്രളയബാധിത  ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ നൂറോളം സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് പൊതുസ്ഥലങ്ങളില്‍  ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം. മലമ്പുഴ പഞ്ചായത്ത്, ആനക്കല്ല് അകമലവാരം ശേഖരിപുരം കല്‍പ്പാത്തി, കൊല്ലങ്കോട്ടെ വടവന്നൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളിലാവും ചിത്രപ്രദര്‍ശനം നടത്തുക.
ി    വീഡിയോ പ്രദര്‍ശനം,  കൂട്ടായ പ്രവര്‍ത്തനങ്ങള്‍, പാവകളി എന്നിവയിലൂടെയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
ി    ദുരന്ത ബാധിത പ്രദേശങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളോട് കുട്ടികള്‍ക്ക് നേരിട്ട് സംവദിക്കാനും തുടര്‍ന്ന് തങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും നേരിട്ടറിയിക്കാനും സാധിക്കും വിധവും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 

ി     പ്രളയബാധിത പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് പ്രതിനിധികള്‍, ആശാ-അങ്കണവാടി പ്രവര്‍ത്തകര്‍,  ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സുമാര്‍ എന്നിവരെ ബോധവത്കരിച്ചുകൊണ്ട് കുട്ടികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതായും സംരക്ഷിക്കപ്പെടുന്നതായും ഉറപ്പാക്കുന്ന പ്രവര്‍ത്തനം. ഇതിനുപുറമേ വില്ലേജ്  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയെ ശക്തീകരിച്ചും ബന്ധപ്പെടുത്തിയും പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കും.
ി    പ്രളയത്തെ തുടര്‍ന്ന ടെക്സ്റ്റ് ബുക്കുകള്‍ നഷ്ടപ്പെട്ടിട്ട് ഇതുവരെ ലഭ്യമാകാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക ഉടന്‍ നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് പ്രതിനിധി യോഗത്തില്‍ സ്ക്കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രളയവേളയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഗുരുതര അതിക്രമങ്ങള്‍ കേട്ടില്ലായെന്നത് അഭിനന്ദനീയം 
പ്രളയക്കെടുതി നേരിട്ട വേളയില്‍ കുട്ടികള്‍ക്കും വനിതകള്‍ക്കും  എതിരെയുളള ഗുരുതര അതിക്രമങ്ങള്‍ ഒന്നുംതന്നെ കേരളത്തില്‍ നിന്നും കേട്ടില്ല എന്നത് അഭിനന്ദീയമാണെന്ന് യൂനിസെഫ് സോഷ്യല്‍ പോളിസി സ്പെഷലിസ്റ്റ് ജി.കുമരേശന്‍ യോഗത്തില്‍ അറിയിച്ചു. ആരോഗ്യം വിദ്യാഭ്യാസം,   ജലശുചിത്വം,  പോഷകാഹാര കുട്ടികളുടെ സംരക്ഷണം എന്നീ കാര്യങ്ങളിലാണ് യൂനിസെഫ്  ശ്രദ്ധ പതിപ്പിക്കുന്നത്. പ്രളയവേളയില്‍ യൂനിസെഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശസ്ഥാപനങ്ങളുമായും ഒത്തു ചേര്‍ന്ന പ്രവര്‍ത്തിച്ചിരുന്നു. ഈയവസരത്തില്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.   പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സംസ്ഥാനതലത്തില്‍ വിവിധ വകുപ്പുകള്‍ വഴി ശേഖരിച്ച് വരികയാണെന്നും തുടര്‍ന്ന് അവശ്യം വേണ്ട സേവനങ്ങള്‍ ലഭ്യമാക്കാനുളള തയ്യാറെടുപ്പുകള്‍ നടത്തുമെന്നും യൂനിസെഫ് പ്രതിനിധി ജി.കുമരേശന്‍ അറിയിച്ചു.
 ജില്ലയിലെ പ്രളയക്കെടുതി നേരിട്ട കുട്ടികളില്‍ നിന്ന്  പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം യോഗത്തില്‍ സംസാരിച്ചു തുടങ്ങിയത്. പാലക്കാട് മോയന്‍സ്  ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ്  അദ്ദേഹത്തോട് സംസാരിച്ചത്. തങ്ങളുടെ വീട് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നതായും യൂനിഫോമും പഠനസാമഗ്രികളും നഷ്ടപ്പെട്ടതായും അവര്‍ അദ്ദേഹത്തെ അറിയിച്ചു.
 ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് പോള്‍ ഡി.എല്‍.എസ്.എ സെക്രട്ടറി തുഷാര്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് പുത്തന്‍ചിറ സിഐഎഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുഹമ്മദാലി എം.പി, ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ എബ്രഹാംലിങ്കന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. 

 

date