Skip to main content

വൈദ്യുതി മുടങ്ങും

 

    കഴക്കൂട്ടം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാലുമുക്ക്, റെയില്‍വേമേല്‍പ്പാലം, വനിത ഐ.റ്റി.ഐ കഴക്കൂട്ടം   എന്നീ പ്രദേശങ്ങളിലും കേശവദാസപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ മാടന്‍കോവില്‍, പരുത്തിപ്പാറ ജംഗ്ഷന്‍ മുതല്‍ വയലിക്കട വരെയും സന്തോഷ് നഗര്‍, മുട്ടട, അഞ്ചുമുക്ക്, വയല്‍ എന്നീ പ്രദേശങ്ങളിലും ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  

പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള മാടന്‍കോവില്‍, പരുത്തിപ്പാറ ജംഗ്ഷന്‍ മുതല്‍ വയലിക്കട അമ്പലമുക്ക് വരെയുള്ള ഭാഗങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 25) മുതല്‍ ഈ മാസം 29 വരെ  രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്നും     പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള സ്വാതീനഗര്‍, മുക്കോല പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം അഞ്ചു വരെ ഭാഗീകമായും പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള പൂജപ്പുര, സ്റ്റേഡിയം, പഞ്ചകര്‍മ, ബി.എസ്.എന്‍.എല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും  പേയാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള പിറയില്‍, ചീലപ്പാറ, അരുവിപ്പുറം, അലകുന്നം, വിട്ടിയം ക്ഷേത്രം, അലൈറ്റി   എന്നിവിടങ്ങളില്‍  ഇന്ന് (സെപ്റ്റംബര്‍ 25) രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. 
(പി.ആര്‍.പി. 2373/2018)   

 

date