Skip to main content

കാസര്‍കോട് സബ് കോടതി വജ്രജൂബിലി; സമാപനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും 

കാസര്‍കോട് സബ് കോടതിയുടെ ഒരു വര്‍ഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം അടുത്തമാസം നടക്കും. ഒക്‌ടോബര്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട.) പി.സദാശിവം ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് അധ്യക്ഷതവഹിക്കും. റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.മനോഹര്‍ കിണി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. 
    കഴിഞ്ഞ നവംബര്‍ നാലിന് കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണു വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരുന്നു. ഒരു വര്‍ഷത്തിനിടെ  ജില്ലയിലെ പഞ്ചായത്തുകളില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമസാക്ഷരത ക്ലാസുകള്‍ സംഘടിപ്പിച്ചു.  നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. കൂടാതെ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവ നടത്തി. ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയുടെ പ്രതിമ കോടതി വളപ്പില്‍ സ്ഥാപിച്ചു. 

 

date