Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

    കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ 2018-19 ബാച്ചിലേക്ക് സീറ്റുകളൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്. ksg.keltron.in എന്ന വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും. ക്ലാസുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടോ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002 എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച് അപേക്ഷ സെപ്റ്റംബര്‍ 30 ന് അകം സെന്ററില്‍ ലഭിക്കണം. ഫോണ്‍. 8137969292, 9746798082

date