Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,90,500 രൂപ ലഭിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ 12,90,500 രൂപ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഏറ്റുവാങ്ങി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് സംഭാവന മന്ത്രി ഏറ്റുവാങ്ങിയത്. റാന്നി തഹസീല്‍ദാര്‍ 6,75,000 രൂപയും മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 87,000 രൂപയും അടൂര്‍ ആര്‍ഡിഒ അഞ്ച് ലക്ഷം രൂപയും കോഴഞ്ചേരി തഹസീല്‍ദാര്‍ 16,000 രൂപയും പ്രമാടം ഗ്രാമപഞ്ചായത്ത് വെള്ളപ്പാറ എട്ടാം വാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം സമാഹരിച്ച് 12500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.  
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ചന്ദ്രപാലന്‍ വകുപ്പ് സമാഹരിച്ച 2.47 ലക്ഷം രൂപയുടെ ചെക്ക് ജലവിഭവ വകുപ്പ് മന്ത്രിക്ക് കൈമാറി. 
                          (പിഎന്‍പി 3070/18)

date