Skip to main content

നവകേരള ലോട്ടറിയുടെ പ്രചരണത്തിനായി രംഗശ്രീ ഗ്രൂപ്പുകളുടെ  തെരുവുനാടകം 

    പ്രളയദുരിതാശ്വാസത്തിനും നവകേരള നിര്‍മിതിക്കുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടപ്പാക്കുന്ന നവകേരള ഭാഗ്യക്കുറിയുടെ പ്രചരണത്തിനായി കുടുംബശ്രീയുടെ ചുമതലയിലുള്ള രംഗശ്രീ ഗ്രൂപ്പുകള്‍ നാളെയും (28) 29നും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരുവ് നാടകം അവതരിപ്പിക്കും. 
    നാളെ രാവിലെ 9.30ന് കോഴഞ്ചേരി, 12ന് റാന്നി, 2.30ന് മല്ലപ്പള്ളി, വൈകിട്ട് നാലിന് തിരുവല്ല എന്നിവിടങ്ങളിലും 29ന് രാവിലെ ഒമ്പതിന് കോന്നി, 12ന് പത്തനംതിട്ട, 2.30ന് പന്തളം, വൈകിട്ട് നാലിന് അടൂര്‍ എന്നിവിടങ്ങളിലുമാണ് തെരവുനാടകം അവതരിപ്പിക്കുക. 
                                           (പിഎന്‍പി 3078/18)

date