Skip to main content

ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്

 

തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജില്‍ (സി.ഇ.റ്റി) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ (എം.സി.എ) ട്രേഡ്‌സ്മാന്‍ തസ്തികയില്‍  താത്കാലിക ഒഴിവുണ്ട്. ഐ. ടി. ഐ/ ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & മെയിന്റനന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)  യോഗ്യത ഉളളവര്‍ ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10ന് ബയോഡാറ്റയും, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എം.സി.എ ഡിപ്പാര്‍ട്ട്‌മെന്റിലെത്തണം. ടെസ്റ്റ്/ഇന്റര്‍വ്യൂ നടത്തി തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന നല്‍കും. 

പി.എന്‍.എക്‌സ്.4291/18 

date