Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് കുമ്മണ്ണൂര്‍ ജമാഅത്തിന്റെ കൈത്താങ്ങ്

 

പ്രളയബാധിത സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി കൈകോര്‍ത്ത് കുമ്മണ്ണൂര്‍ മുസ്ലീം ജമാഅത്തും. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി എത്തിയവരില്‍ നിന്നും ശേഖരിച്ച 20000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി നല്‍കിയത്. വൈസ്പ്രസിഡന്റ് റഷീദ് മുളന്തറ, സെക്രട്ടറി സെയ്ദ് മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് കളക്ടര്‍ പി.ബി നൂഹിന് ചെക്ക് കൈമാറി. ഈ സംഭാവന ഒരു തുടക്കം മാത്രമാണെന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് 50000 രൂപ നല്‍കണമെന്നാണ് ഇവരുടെ ആഗ്രഹമെന്നും പള്ളി ഭാരവാഹികള്‍ അറിയിച്ചു.         (പിഎന്‍പി 3145/18)

date