Skip to main content

ദ്യുദിന വ്യക്ത്യുത വികസന പാസ് വേഡ് ക്യാമ്പ് ആരംഭിച്ചു

 

ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി തലങ്ങളില്‍ പടിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികളുടെ സമഗ്ര വ്യക്തിത്വം വികസനം ലക്ഷ്യം വെച്  ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന 'പാസ്വേഡ്' പദ്ധതി   ഒതുക്കുങ്ങല്‍ ജി.എച്.എസ്.എസില്‍ ആരംഭിച്ചു.  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടം ചെയ്തു. സ്‌കൂള്‍ സ്പ്രിന്‍സിപ്പാള്‍ വി. അബൂബക്കര്‍ സിദ്ദീഖ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെംബറും പി.ടി.എ. പ്രെസിഡന്റുമായ സൈദ് പുല്ലാണി അധ്യക്ഷത വഹിചു.  വേങ്ങര മൈനോരിറ്റി കോച്ചിഗ് സെന്റര്‍ പ്രിന്‍സിപ്പാള്‍ പ്രൊ. മമ്മദ്.പി  മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് പി.ടി.കുഞ്ഞലവിക്കുട്ടി,  സ്‌കൂള്‍ ഹെഡ് മിസ്ട്രസ് പ്രസീദ ആശംസ അറിയിച്ചു. പാസ് വേഡ് ക്യാമ്പ് കോഡിനേറ്ററും കരിയര്‍ ഗൈഡന്‍സ് അധ്യാപകനുമായ ഇബ്രാഹീം മേനാട്ടില്‍ നന്ദി അറിയിച്ചു.

 

date