Skip to main content

വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് റജിസ്‌ട്രേഷന്‍

സംസ്ഥാന യുവജനേക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന   കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്  ന്റെ റജിസ്‌ട്രേഷന് തുടക്കമായി.  ജില്ലാ കളക്ടര്‍  അമിത് മീണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ യൂത്ത്  കോ-ഓര്‍ഡിേനേറ്റര്‍  കെ.പി. നജ്മുദീന്‍, ലത്തീഫ് പറമ്പന്‍, മുബഷിര്‍ പാങ്ങ്, എം സി ഷുക്കൂര്‍, മെഹറൂഫ് എടയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ 'കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്' എന്ന പേരില്‍ ദുരന്ത നിവാരണ ഫോഴ്‌സ്  രൂപീകരിക്കുന്നു. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനിലൂടെ യാണ്  ഫോഴ്‌സ് രൂപീകരിക്കുന്നത്.  18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ശാരീരിക ക്ഷമതയും അര്‍പ്പണബോധവുമുള്ള 100 പേരെ തെരഞ്ഞെടുത്ത് ജില്ലാ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തന ങ്ങളിലും പരിശീലനവും നല്‍കും. ആവശ്യമായ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ അവര്‍ക്ക് നല്‍കും.  കൂടാതെ കൗണ്‍സിലിംഗ്, സാങ്കേതിക വൈദഗ്ദ്യം, സര്‍വെ തുടങ്ങി വിവിധ മേഖലകളിലായി ടീമുകളെ ഈ പദ്ധതിയുടെ കീഴില്‍  സജ്ജമാക്കുവാനും ഉദ്ധേശിക്കുന്നുണ്ട്. റജിസേട്രഷന്‍ ലിങ്ക് http://volunteer.ksywb.in.

 

date