Skip to main content

പഠന മുറി നിര്‍മ്മാണത്തിന് അപേക്ഷിക്കാം.

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി പദ്ധതിയില്‍ ഗ്രാമസഭാ/വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത്/നഗരസഭകളില്‍ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ പദ്ധതിയിലും അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം.  അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപ വരെയും  വീടിന്റെ വിസ്തീര്‍ണ്ണം 800 സ്‌ക്വര്‍ ഫീറ്റ് വരെയും ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഒക്‌ടോബര്‍ ഏഴ് വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.  

 

date