Skip to main content

കൈത്താങ്ങായി പുതിയ സര്‍വെ ജീവനക്കാരും

 സര്‍വെയും ദൂരേഖയും വകുപ്പില്‍ സര്‍വെയര്‍ തസ്തികയില്‍  പുതിയതായി സര്‍വ്വീസില്‍ പ്രവേശിച്ച 10 ജീവനക്കാര്‍ അവരുടെ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
 തങ്ങളുടെ ആദ്യമാസത്തെ ശമ്പളത്തിന് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിദാശ്വാസനിധിയിലേക്ക് നല്‍കുവാനുള്ള സമ്മതപത്രം കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അമിത് മീണക്ക്  നല്‍കി.  തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിത പ്രദേശത്തു നിന്നുള്ളവര്‍ കൂടി ഇവരിലുണ്ട്. ഏറെ പരിശ്രമത്തിന്റെ ഫലമായി തങ്ങള്‍ക്ക് ലഭിച്ച ഈ സര്‍ക്കാര്‍ ജോലിയില്‍ നിന്നുള്ള ഒരു മാസത്തെ ശബള തുക നല്‍കുന്നതില്‍ ഇവര്‍ വളരെ സന്തുഷ്ടരാണ്. പ്രളയ ദുരിതം അനുഭവിക്കുന്ന ഈ സമയത്ത് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം ഏറെ നീണ്ടു പോകുമെന്ന് കരുതിയ സമയത്താണ് സര്‍ക്കാര്‍ ഇവര്‍ക്ക് സര്‍വെ വകുപ്പില്‍ നിയമന ഉത്തരവ് നല്‍കിയത്. മലപ്പുറം സര്‍വെഡപ്യൂട്ടി ഡയറക്ടര്‍ പി.എ. ഷാജിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വകുപ്പിലെ ജീവനക്കാരും മറ്റ് സഹപ്രവര്‍ത്തകരും പങ്കെടുത്തു.

 

date