Skip to main content

വെബ്സൈറ്റ്, ആപ്ലിക്കേഷന്‍ നിര്‍മാണം: ക്വട്ടേഷന്‍ ക്ഷണിച്ചു

 

  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരള സ്റ്റേറ്റ് മിഷന് മാനേജ്മെന്റ് സിസ്റ്റം അധിഷ്ഠിത വെബ്സൈറ്റും ആപ്ലിക്കേഷനും നിര്‍മിക്കാന്‍ സോഫ്റ്റ്വെയര്‍ കമ്പനികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിലവിലുള്ള വെബ്സൈറ്റ് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്. ഒക്‌ടോബര്‍ 15ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. 16ന് രാവിലെ 11ന് ക്വട്ടേഷനുകള്‍ പരിശോധിക്കും. 

വിശദാംശങ്ങളും മാനദണ്ഡങ്ങളും തിരുവനന്തപുരം നന്തന്‍കോട് സ്വരാജ് ഭവനിലെ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ പ്രവൃത്തി സമയത്ത് ലഭിക്കും. ഫോണ്‍: 0471 2313385.

പി.എന്‍.എക്‌സ്.4319/18

date