Skip to main content

ക്വിസ് മത്സരം

 

കൊച്ചി: ലോകമാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്മാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കായി ക്വിസ് മത്സരം നടത്തും. ഒക്ടോബര്‍ 9-ന് രാവിലെ 10.30ന് എറണാകുളം ജനറല്‍ ആശുപത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് ക്വിസ് മത്സരം നടത്തുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ഒക്ടോബര്‍ 8ന് മുന്‍പായി 0484-2351185, 0484-2870279 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് രജിസ്‌ട്രേഷന്‍.

date