Skip to main content

നിയമ പരിഷ്‌കരണ കമ്മീഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം

 

  കേരള നിയമ പരിഷ്‌കരണ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മൂന്നിന് രാവിലെ 11ന് നിയമ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിയുടെ ചേംബറിലാണ് പരിപാടി. കമ്മീഷന്റെ ആദ്യത്തെ റിപ്പോര്‍ട്ടും kerala Vexatious Litigation (prevention) Bill 2018 ന്റെ കോപ്പിയും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശ്രീധരന്‍ നായരും, മെമ്പര്‍ ഡോ. എന്‍.കെ.ജയകുമാറും മന്ത്രിക്ക് സമര്‍പ്പിക്കും. കമ്മീഷന്റെ വെബ്‌സൈറ്റില്‍ കേരള റെഗുലേഷന്‍ ഓഫ് പ്രൊസീഡിയേഴ്‌സ് ഓഫ് പ്രിവെന്റിംഗ് പേഴ്‌സണ്‍ ടു പേഴ്‌സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഓര്‍ഗാനിസംസ് ബില്‍ 2018 ന്റെയും കേരള എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ ബില്‍ -2018 ന്റെയും കരടുകള്‍ പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിനായി പ്രസിദ്ധീകരിക്കും. നിര്‍ദേശങ്ങള്‍ lawreformskerala@gmail.com ല്‍ കമ്മീഷനെ അറിയിക്കാം.

പി.എന്‍.എക്‌സ്.4324/18

date