Skip to main content

ഗാന്ധിജയന്തി വാരാചരണം:  150 മണ്‍ചെരാതുകള്‍ തെളിയും

 

ഗാന്ധിജയന്തി വാരാചരണ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്‍റെ പ്രതീകമായി വിദ്യാര്‍ഥികള്‍ 150 മണ്‍ചെരാതുകള്‍ തെളിയിക്കും.
തുടര്‍ന്ന് 1924 ലെ കേരളത്തിലെ പ്രളയത്തിന്‍റെ ഭാഗമായി മഹാത്മജി രാജ്യത്തെ ജനങ്ങളോട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ നടത്തിയ ആഹ്വാനങ്ങളുടെ പ്രസക്ത വിവരങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിക്കും. കൂടാതെ പാലക്കാട്ടെ പ്രളയക്കെടുതി നേരിട്ടവര്‍ക്കായി സംഭാവന നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവരാവശ്യപ്പെടുന്ന ഗൃഹോപകരണ/ ഇതര സാധനങ്ങള്‍ നേരിട്ട് ആശയവിനിമയം നടത്തി എത്തിച്ചുകൊടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെ സംബന്ധിച്ച വീഡിയോയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്‍റെ പ്രാദേശിക ജനകീയ റെസ്ക്യൂ ടീമിനെ സംബന്ധിച്ച വീഡിയോയും ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.

date