Skip to main content

ഫ്‌ളഡ് മാപ്പ് പുറത്തിറക്കും: വിശദമായ പ്രദര്‍ശനവും ഒരുക്കും

ഗാന്ധി ജയന്തി വാരത്തില്‍ പ്രളയബാധിത മേഖലകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ളഡ് മാപ് പുറത്തിറക്കും. ഗാന്ധി വാരാഘോഷത്തിന്റെ സമാപന ദിനമായ ഒക്‌ടോബര്‍ എട്ടിനാണ് മാപ് പുറത്തിറക്കുക. ടൗണ്‍ പ്ലാനിങ് ഓഫീസിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഫ്‌ളഡ് മാപ് തയ്യാറാക്കിയത്. പ്രളയം ബാധിച്ച പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പമുണ്ടാവും. ഇവ ഉള്‍പ്പെടുത്തി പ്രത്യേക പ്രദര്‍ശനവും നടത്തും. ഡിടിപിസി ഹാളിലാണ് പ്രദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാം. പ്രളയമുണ്ടായ മേഖലകള്‍, കാരണം, നഷ്ടം സംബന്ധിച്ച കണക്ക് എന്നിവ പ്രദര്‍ശനത്തിലുണ്ടാവും.

 

date