Skip to main content

വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് റജിസ്‌ട്രേഷന്‍

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന   കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ റജിസ്‌ട്രേഷന് തുടക്കമായി.  ജില്ലാ കളക്ടര്‍  അമിത് മീണ ഉദ്ഘാടനം ചെയ്തു.  ജില്ലാ യൂത്ത്  കോ-ഓര്‍ഡിനേറ്റര്‍  കെ.പി. നജ്മുദീന്‍, ലത്തീഫ് പറമ്പന്‍, മുബഷിര്‍ പാങ്ങ്, എം സി ഷുക്കൂര്‍, മെഹറൂഫ് എടയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ റജിസ്‌ട്രേഷനിലൂടെയാണ്  ഫോഴ്‌സ് രൂപീകരിക്കുന്നത്.  18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ശാരീരിക ക്ഷമതയും അര്‍പ്പണബോധവുമുള്ള 100 പേരെ തെരഞ്ഞെടുത്ത് ജില്ലാ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കും. ആവശ്യമായ രക്ഷാപ്രവര്‍ത്തന സാമഗ്രികളും  നല്‍കും.  കൂടാതെ കൗണ്‍സിലിംഗ്, സാങ്കേതിക വൈദഗ്ദ്യം, സര്‍വേ തുടങ്ങി വിവിധ മേഖലകളിലായി ടീമുകളെ ഈ പദ്ധതിയുടെ കീഴില്‍  സജ്ജമാക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. റജിസ്‌ട്രേഷന്‍ ലിങ്ക് http://volunteer.ksywb.in.

 

date