Skip to main content

വയോജന ദിനാചരണം

ലോക വയോജന ദിനത്തോടനുബന്ധിച്ച് നിലമ്പൂരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നഗരസഭ പകല്‍ വീടിന്റെ ആഭിമുഖ്യത്തില്‍ മിനി ടൗണ്‍ഹാളില്‍ നടന്ന ദിനാചരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിര സമിതി അധ്യക്ഷന്‍ പാലോളി മെഹ്ബൂബ് അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍മാന്‍ പി.വി. ഹംസ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ മുംതസ് ബാബു, എന്‍. വേലുക്കുട്ടി, ഗിരീഷ് മോളൂര്‍മഠത്തില്‍, മുസ്തഫ കളത്തുംപടിക്കല്‍, സമീറ അസീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ഷഹനാസ് ബീഗം, സക്കീന, വയോമിത്രം കോഓര്‍ഡിനേറ്റര്‍ നവാസ് ജാന്‍, പകല്‍വീട് പ്രസിഡന്റുമാരായ ബേബി വര്‍ഗ്ഗീസ്, കെ. മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ.ഷെറി ജോര്‍ജ്ജ് ക്ലാസെടുത്തു.
ജോയി തെങ്ങുംതറയിലിന്റെ മാജിക് ഷോയും ചിത്രപ്രദര്‍ശനവും നടന്നു. പകല്‍ വീട് അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

date