Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന് ഇന്നു തുടക്കം

സംസ്ഥാനത്ത് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ സംയുക്തമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിനു ഇന്നു തുടക്കമാവും. ഇന്നു മുതല്‍ 16 വരെ നവകേരള സൃഷ്ടിക്കായി നമുക്ക് ഒിക്കാം എന്ന സന്ദേശത്തോടെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പക്ഷാചരണത്തിനു തുടക്കമാവും.
 തുടര്‍ന്നു വിവിധ ദിവസങ്ങളിലായി വിദ്യാര്‍ത്ഥികളുടെ പ്രസംഗമല്‍സരം, ഹോസ്റ്റല്‍ എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം, സെമിനാറുകള്‍, കോളനികളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം, കോളനികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണ പരിപാടികള്‍ എന്നിവ നടക്കും. 15 ന് വിദ്യാര്‍ത്ഥികളുടെ ജില്ലാതല പ്രസംഗ മല്‍സരം നടക്കും. 16 ന് നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ സമാപന സമ്മേളനം നടക്കും.

 

date