Skip to main content

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേമനിധി  ജീവനക്കാരുടെ വിഹിതം കുടിശ്ശിക അടവാക്കല്‍

മലബാര്‍ ദേവസ്വം ക്ഷേത്രജീവനക്കാരുടേയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ 2017 ഡിസംബര്‍ വരെയുള്ള ക്ഷേമനിധി വിഹിതം 2018 ഡിസംബര്‍ 31നകം അടച്ചുതീര്‍ക്കണം. അല്ലാത്തവരുടെ അംഗത്വം ഇനി ഒരു അറിയിപ്പില്ലാതെ റദ്ദാക്കുന്നതുമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കുടിശ്ശിക അടയ്ക്കുമ്പോള്‍, ശമ്പളപട്ടികയുടെ പകര്‍പ്പ്, ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട് എന്ന് കാണിക്കുന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. പുതുതായി ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷത്തിനകം അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷ യാതൊരു കാരണവശാലും അംഗീകരിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു. 

                                                     

date