Skip to main content

ജൈവകൃഷി പദ്ധതിയിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ജൈവ കൃഷി പദ്ധതിയിലേക്ക് ഫെസിലിറ്റേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയിമക്കുന്നതിന് ഒക്ടോബര്‍ 22-ന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലുളള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. വിഎച്ച്എസ്‌സി(അഗ്രികള്‍ച്ചര്‍) ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാര്‍മിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് എന്നീ യോഗ്യതയുളളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നിയമനം ലഭിക്കുന്നയാള്‍ക്ക് പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  

date